2012-11-16 17:51:33

ഈശ്വാരാസ്തിത്വത്തെ സമന്വയിപ്പിക്കുന്ന
വാദമുഖങ്ങള്‍ സുവ്യക്തമാണെന്ന്


16 നവംമ്പര്‍ 2012, റോം
ദൈവത്തിന്‍റെ അസ്തിത്വം യുക്തികൊണ്ട് തെളിയിക്കാനാവില്ലെങ്കിലും, എന്നാല്‍ മനുഷ്യന് ദൈവത്തെ അറിയാനാവുമെന്ന്, വത്തിക്കാന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ ഡാരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. വിശ്വാസവത്സരാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയ്ക്കുന്ന നല്ക്കുന്ന ദൈവശാസ്ത്ര പഠന പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വ്യാഖ്യാനിച്ചത്.

സയുക്തമായ തെളിവുകള്‍ ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ഇല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, തോമസ് അക്വിനാസിനെപ്പോലുള്ള പണ്ഡിതന്മാര്‍ മനുഷ്യയുക്തിക്ക് ബോധ്യമരുളുന്നതും, ഈശ്വാരാസ്തിത്വത്തെ സമന്വയിപ്പിക്കത്തക്ക വിധത്തിലുമുള്ളതുമായ വാദമുഖങ്ങള്‍ വ്യക്തമായി ലഭ്യമാക്കിയിട്ടുണ്ടെന്നും ഫാദര്‍ കൊവാല്‍സിക്ക് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിലും യുക്തം, അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അവിടുത്തെ അറിയാനും സ്നേഹിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നവെന്നു മനസ്സിലാക്കി, ദൈവത്തെ അറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് വേണ്ടതെന്നും, ദൈവികാസ്തിത്വം വെളിപ്പെടുത്തുന്ന പ്രസ്തുത മാര്‍ഗ്ഗങ്ങള്‍ ഈ പ്രപഞ്ചിത്തില്‍നിന്നുതന്നെ ക്രമപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.









All the contents on this site are copyrighted ©.