2012-11-15 19:18:33

പാര്‍ലിമെന്‍റിലേയ്ക്കുള്ള
പാപ്പാ വോയ്ത്തീവയുടെ ചരിത്ര സന്ദര്‍ശനം


15 നവംമ്പര്‍ 2012, ഇറ്റലി
ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ ഇറ്റാലിയന്‍ പാര്‍ലിമെന്‍റെലേയ്ക്കുള്ള ചരിത്രസന്ദര്‍ശനം ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ നാഴികക്കല്ലായിരുന്നെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 2002 നവംമ്പര്‍ 14-ലെ പാര്‍ലിമെന്‍റ് സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് ഇറ്റാലിയന്‍ സെനറ്റിനും പാര്‍ലിമെന്‍ററി അംഗങ്ങള്‍ക്കും അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

സാമ്പത്തിക പ്രതിസന്ധിയില്‍ മങ്ങലേറ്റ ഇറ്റലിയുടെയും യൂറോപ്പിന്‍റെയും മാത്രമല്ല, ലോകത്തിന്‍റെതന്നെ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളെ ബലപ്പെടുത്താന്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്കാവുമെന്നും, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദര്‍ശസ്മരണ രാഷ്ട്രത്തിന് ക്രൈസ്തവ മൂല്യങ്ങലുടെ ധാര്‍മ്മിക ബലമേവട്ടെയെന്നും സന്ദേശത്തിലൂടെ പാര്‍ലിമെന്‍റ് അംഗങ്ങളെ പാപ്പ ഉദ്ബോധിപ്പിച്ചു.
2002 നവംമ്പര്‍ 14-ാം തിയതിയായിരുന്നു തന്‍റെ ശാരീരിക ആലസ്യങ്ങളെ അവഗണിച്ചുകൊണ്ട് പുണ്യശ്ലേകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇറ്റാലിയന്‍ പാര്‍ലിമെന്‍റിലേയ്ക്കുള്ള ചരിത്രസന്ദര്‍ശനം നടത്തിയത്.








All the contents on this site are copyrighted ©.