2012-11-15 19:09:30

കുട്ടികള്‍ക്കു വിനയായി
ഇനിയും ‘നിമോണിയ’ രോഗബാധ


15 നവംമ്പര്‍ 2012, ന്യൂയോര്‍ക്ക്
പ്രതിദിനം 3,400 കുട്ടികള്‍ നിമോണിയ പിടിപെട്ടു ലോകത്ത് മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം unicef-ചൂണ്ടിക്കാണിച്ചു. ഐക്യരാഷ്ട്ര സംഘടന ആചരിച്ച ‘നിമോണിയ പ്രതിരോധദിന’ത്തോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ് യൂണിസെഫ് ഈ വസ്തുത വെളിപ്പെടുത്തിയത്. ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും കുഞ്ഞുങ്ങളെ, വിശിഷ്യാ പാവങ്ങളായവരെ രക്ഷിക്കാന്‍ രോഗപ്രതിരോധ സംവിധാനങ്ങളും ചിലവുകുറഞ്ഞ ചികിത്സാ സമ്പ്രദായങ്ങളും ആഗോളതലത്തില്‍ ലഭ്യമാക്കാനും, ഉപോയോഗപ്പെടുത്താനും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന് രാഷ്ട്രത്തലവന്മാരോടും സന്നദ്ധ സംഘടകളോടും യുണിസെഫിന്‍റെ വക്താവ് മിക്കി ചോപ്രാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

രോഗനിര്‍ണ്ണായക കേന്ദ്രങ്ങളും, പ്രതിരോധ കുത്തിവയ്പ്പുകളും, ചികിത്സാ ക്രമവും കുഞ്ഞുങ്ങള്‍ക്ക് വിശിഷ്യാ പാവങ്ങളായവര്‍ക്ക് ലഭ്യമാക്കിക്കൊണ്ട്, ശ്വാസകോശത്തെ ബാധിക്കുന്ന നിമോണിയ രോഗത്തില്‍നിന്നും കുഞ്ഞുങ്ങളുടെ ജീവന്‍ പരിരക്ഷിക്കാനുള്ള ഉദ്യമം ആഗോളതലത്തില്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന്, മിക്കി ചോപ്ര ലോക രാഷ്ടങ്ങളോടും സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.