2012-11-14 18:50:27

യുവജനമേളയ്ക്ക് ഒരുക്കമായി
വിസ നടപടിക്രമങ്ങളുടെ ഉദാരവത്ക്കരണം


14 നവംമ്പര്‍ 2012, റിയോ
ലോക യുവജനമേളയ്ക്കൊരുക്കമായി ബ്രസീല്‍ വിസ നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കുന്നു. 2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബ്രസീലിലെ റിയോ ഡി ജന്നായിയോ നഗരത്തില്‍ സംഗമിക്കുന്ന world youth day, ആഗോള യുവജനസംഗമത്തെ ലക്ഷൃമാക്കിയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ വിസ സൗജന്യവത്ക്കരിച്ചിരിക്കുന്നത്. on line-ല്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ അപേക്ഷാപത്രികയ്ക്കൊപ്പം
യുവജന സംഗമത്തിന്‍റെ (WYD) സംഘാടക സമിതിയുടെ റെജിസ്ട്രേഷന്‍ വിശദാംശങ്ങളോടുകൂടെ അപേക്ഷിച്ചാല്‍ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേയ്ക്കും, സംഗമത്തിന്‍റെ സന്നദ്ധ സേവകരായെത്തുതന്നവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കും വിസ സൗജന്യമായി ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
www.portalconsular.mre.gov.br
ബ്രസീലിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയമാണ് സൗജന്യ വിസയ്ക്കുള്ള ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും, യുവജനമേളയുടെ സംഘാടക സമിതി നല്ക്കുന്ന അനുമതിപത്രിക സൗജന്യ വിസ ലബ്ധിക്ക് അനിവാര്യമാണെന്നും, യുവജനമേളയുടെ രജിസ്ട്രേഷന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന സിസ്റ്റര്‍ മരിയ ഷായ്നേ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.