2012-11-14 17:45:26

ഭാരതത്തിലെ ശിശുദിനം
സ്മൃതിമണ്ഡലത്തില്‍ മായാത്ത ചാച്ചാജിയുടെ ജന്മദിനം


14 നവംമ്പര്‍ 2012, ഡല്‍ഹി
കുട്ടികളെ ആദരിക്കുകുയം സ്നേഹിക്കുകയും വേണമെന്ന്, ഭാരതത്തിന്‍റെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവിച്ചു. നവംമ്പര്‍ 14-ാം തിയതി ‘ശിശുദിനം’ ആചരിച്ചുകൊണ്ടു ഡെല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ കുട്ടികള്‍ക്കു നല്കിയ സന്ദേശത്തിലാണ് മന്‍മോഹന്‍ സിങ് സന്ദേശം നല്കിയത്.

“വളരുന്ന തലമുറയിലാണ് സ്വതന്ത്രഭാരതത്തിന്‍റെ ഭാവി,” എന്നു വിശ്വസിച്ച ജവഹര്‍ലാല്‍ നേറുവിന് കുട്ടികളോടുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ഭാരത സര്‍ക്കാര്‍ ഇന്നും ശിശുദിനമായി ആഘോഷിക്കുന്നതെന്ന്, മന്‍ മോഹന്‍സിങ് പ്രഭാഷണത്തില്‍ ഉത്ബോധിപ്പിച്ചു. ഭാരതീയരുടെ സ്മൃതിമണ്ഡലത്തില്‍ ഇന്നു മായാതെ നില്ക്കുന്ന ജവഹര്‍ലാല്‍ നേറു, കുട്ടികളെ സ്നേഹക്കുകയും ആദരിക്കുകയും, അവരെ നല്ലവരായി വളര്‍ത്തണമെന്ന് നിഷ്ക്കര്‍ഷിക്കുകയും ചെയ്തതായി മന്‍ മോഹന്‍ സിങ്ങ് അനുസ്മരിച്ചു. കുട്ടികള്‍ നേറുവിനെ ‘ചാച്ചാജി,’ മാമന്‍, അങ്കിള്‍ എന്ന് വാത്സല്യത്തോടെ വിളിച്ചുരുന്നുവെന്നും, അദ്ദേഹത്തിന് കുട്ടികള്‍ കത്തെഴുതുമായിരുന്നുവെന്നും മന്‍മോഹന്‍ സിങ്ങ് പ്രഭാഷണമദ്ധ്യേ പരാമര്‍ശിച്ചു.

ജീവിതത്തിന്‍റെ കഠിനവും ക്ലേശകരവുമായ തൊഴില്‍ സാഹചര്യങ്ങളില്‍നിന്നും, പീഡനത്തിന്‍റെ ചുറ്റുപാടുകളില്‍നിന്നും കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്ന ലക്ഷൃവുമായി 1954-ല്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച നവംമ്പര്‍ 20-ലെ ശിശുദിനമാണ് പണ്ഡിറ്റ്ജിയുടെ ജന്മദിനവുമായി ബന്ധപ്പെടുത്തി ഇന്നും ഭാരത സര്‍ക്കാര്‍ നവംമ്പര്‍ 14-ന് ‘ശിശുദിന’മായി ആചിക്കുന്നതെന്നും മന്‍മോഹന്‍ സിങ്ങ് വ്യക്തമാക്കി.
നവഭാരതത്തിന്‍റെ സ്വാതന്ത്ര്യനായകന്‍ ജവഹര്‍ലാല്‍ നേറുവിനെ വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും അനുസ്മരിച്ച് മധുരപലഹാരം വിതരണം ചെയ്യുകയും, നേറുവിന്‍റെ ചിത്രം അലങ്കരിച്ചും, കുട്ടികള്‍ ചാച്ചാജിയുടെ വേഷമണിഞ്ഞ് ഘോഷയാത്ര നടത്തിയും ശിശുദിനം മോടിയായി ആഘോഷിക്കപ്പെട്ടുവെന്ന് മധ്യമങ്ങള്‍ അറിയിച്ചു.









All the contents on this site are copyrighted ©.