2012-11-14 18:14:29

പ്രമേഹരോഗികളായ കുഞ്ഞുങ്ങള്‍
യുഎന്‍ പ്രമേഹ രോഗീദിനം


14 നവംമ്പര്‍ 2012, ന്യൂയോര്‍ക്ക്
ലോകത്തുള്ള ഒരു ലക്ഷത്തോളം പ്രമേഹ രോഗികള്‍ 15 വയസ്സിനു താഴെയുള്ള കുട്ടികളാണെന്ന് യുഎന്നിന്‍റെ ആരോഗ്യപരിരക്ഷണ വിഭാഗം നിരീക്ഷിച്ചു. നവംമ്പര്‍ 14-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിച്ച ആഗോള പ്രമേഹ രോഗീദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് ലോകാരോഗ്യ സംഘടനയുടെ (world health organization) ഡയറക്ടര്‍ ജനറല്‍, മാര്‍ഗ്രറ്റ് ചാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രമേഹത്തിന്‍റെ തീവ്രതയുള്ള type one രോഗബാധയാണ് കുഞ്ഞുങ്ങളില്‍ കണ്ടുപിടിച്ചിട്ടുള്ളതെന്നും, നാളെയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങളെ രോഗത്തില്‍നിന്നും മോചിക്കാന്‍ രാഷ്ട്രത്തലവന്മാരും സന്നദ്ധ സംഘടനകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ചാന്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.