2012-11-13 16:11:14

പരിശുദ്ധ സിംഹാസനം - അസര്‍ബെയ്ജാന്‍ നയതന്ത്രബന്ധത്തിന്‍റെ 20ാം വാര്‍ഷികം


13 നവംബര്‍ 2012, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനവും അസര്‍ബെയ്ജാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് അസര്‍ബൈയ്ജാന്‍റെ ചരിത്രത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം വത്തിക്കാനില്‍ ഒരുക്കുന്നു. ‘ചരിത്രഭൂമിയിലൂടെ - അസര്‍ബെയ്ജാന്‍റെ പൈതൃകസമ്പത്ത്’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടന സമ്മേളനം നവംബര്‍ 14ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടക്കും. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള കാര്‍ലോമാഞ്ഞ്യോ കവാടത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 5വരെ നീണ്ടു നില്‍ക്കും. അസര്‍ബെയ്ജാന്‍ പ്രസിഡന്‍റിന്‍റെ പത്നിയും പ്രദര്‍ശനം ഒരുക്കുന്ന ഹെയ്ഡര്‍ അലിയെവ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റുമായ മെഹ്റിബാന്‍ അലിയെവും സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസിയുമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്.








All the contents on this site are copyrighted ©.