2012-11-12 16:14:13

ഷര്‍പ്പെലെത്തിക്ക് രണ്ടുമാസത്തെ തടവു ശിക്ഷ


12 നവംബര്‍ 2012, വത്തിക്കാന്‍
വത്തിലീക്സ് കേസില്‍ വത്തിക്കാനിലെ കംപ്യൂട്ടര്‍ വിഗദ്ധന്‍ ക്ലൗദിയോ ഷര്‍പ്പെലെത്തിക്ക് രണ്ടുമാസത്തെ തടവുശിക്ഷ. വത്തിക്കാനിലെ സ്വകാര്യരേഖകള്‍ ചോര്‍ത്താന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് നവംബര്‍ 10നാണ് വത്തിക്കാന്‍ കോടതി ഷര്‍പ്പെലെത്തിക്ക് ശിക്ഷ വിധിച്ചത്. നാലുമാസത്തെ തടവുശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും വത്തിക്കാന്‍ ജഡ്ജി ജ്യുസപ്പെ ദെല്ല തോറെ അത് രണ്ടുമാസമായി ചുരുക്കുകയായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നത് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരിക്കുമെന്നും ജഡ്ജി ദെല്ല തോറെ പ്രസ്താവിച്ചു. അതേസമയം, ഷര്‍പ്പെലെത്തിയെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട പ്രതിഭാഗം വക്കീല്‍ ജ്യാന്‍ലൂക്കാ ബെനദെത്തി കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.