2012-11-12 16:10:31

മാര്‍പാപ്പയുടെ സഹോദരന്‍റെ സംഗീതവിരുന്ന്


12 നവംബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ സഹോദരന്‍ മോണ്‍.ജോര്‍ജ്ജ് റാത്സിംങ്ങറിന്‍റെ സംഗീതവിരുന്നില്‍ പങ്കെടുത്തു. നവംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച വൈകീട്ട് നടന്ന സംഗീതവിരുന്നിന് വേദിയായത് വത്തിക്കാനിലെ സിസ്റ്റെന്‍ ചാപ്പലാണ്. മോണ്‍.ജോര്‍ജ്ജ് റാത്സിംങ്ങര്‍ രചിച്ച ‘വിശുദ്ധവര്‍ഷ ദിവ്യബലി’ ("Missa L'Anno Santo") എന്ന സംഗീതശില്‍പം ഫാ.മാസ്സിമോ പലോംബെല്ലയുടെ നേതൃത്വത്തില്‍ സിസ്റ്റൈന്‍ കപ്പേളയിലെ പേപ്പല്‍ ഗായകസംഘമാണ് ആലപിച്ചത്.








All the contents on this site are copyrighted ©.