2012-11-12 16:13:53

ആഗ്ലിക്കന്‍ സഭയുടെ പുതിയ പരമാധ്യക്ഷന് അനുമോദനങ്ങള്‍


12 നവംബര്‍ 2012, റോം
ആഗ്ലിക്കന്‍ സഭയുടെ പുതിയ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ജസ്റ്റിന്‍ വ‍െല്‍ബിയെ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദിനാള്‍ കേര്‍ട്ട് കോഹ് അനുമോദിച്ചു. നവംബര്‍ 9ാം തിയതി വെള്ളിയാഴ്ചയാണ് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയെ കാന്‍റര്‍ബറിയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി പുറപ്പെടുവിച്ചത്. ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിക്കയച്ച അനുമോദന സന്ദേശത്തില്‍ ആഗ്ലിക്കന്‍ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സൗഹൃദവും സഹകരണവും അതിപ്രസക്തമാണെന്ന് കര്‍ദിനാള്‍ കോഹ് പ്രസ്താവിച്ചു. ഇരുസഭാസമൂഹങ്ങളുടേയും സഹകരണം നിയുക്ത ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഫലദായികമായിരിക്കട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.
ബിഷപ്പ് ജസ്റ്റിന്‍ വ‍െല്‍ബിയുടെ സ്ഥാനാരോഹണം 2013 മാര്‍ച്ച് 21ന് കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.








All the contents on this site are copyrighted ©.