2012-11-08 20:09:56

യഹൂദ ക്രൈസ്തവ ബന്ധം
തിരുവെഴുത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടത്


8 നവംമ്പര്‍ 2012, വത്തിക്കാന്‍
യഹൂദ-ക്രൈസ്തവ ബന്ധം തിരുവെഴുത്തുകളില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണെന്ന്
സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ‘അക്രൈസ്തവ മത’ങ്ങളെക്കുറിച്ചു നടത്തിയ പ്രബന്ധാവതരണത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് യഹൂദ-ക്രൈസ്തവ ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

അക്രൈസ്തവ മതങ്ങളോടുള്ള സഭയുടെ ബന്ധത്തിന് തനിമയാര്‍ന്നതും സ്ഥായീരൂപമുള്ളതുമായ ദര്‍ശനം നല്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ nostrae aetate ‘അക്രൈസ്തവ മതങ്ങളോട്’ എന്ന പ്രമാണരേഖയാണെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രബന്ധത്തില്‍ പ്രസ്താവിച്ചു.

സന്ദേഹത്തോടെ ഇരുകൂട്ടരും, (യഹൂദരും ക്രൈസ്തവരും) കണ്ടിരുന്ന പരസ്പരബന്ധം വിശ്വാസ്യമായ കൂട്ടായ്മയിലേയ്ക്കും മെച്ചപ്പെട്ട സൗഹൃദത്തിലേയ്ക്കും ഉയര്‍ത്തപ്പെട്ടത്, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള പ്രബോധനത്തോടെയാണെന്നും,

ഇരുസമൂഹങ്ങളും തമ്മില്‍ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ക്രിയാത്മകമായ സമീപനം വളര്‍ത്തിയെടുക്കന്നതിനും തുടര്‍ന്ന് സാധിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.