2012-11-08 08:47:47

ന്യൂനപക്ഷ ക്ഷേമത്തിന്
അല്മായരുടെ നിവേദനം


8 നവംമ്പര്‍ 2012, കൊച്ചി
സര്‍ക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ക്രൈസ്തവരെ അവഗണിക്കരുതെന്ന് കൊച്ചിയില്‍ കൂടിയ അല്‍മായ നേതൃത്വസമ്മേളനം അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കൊച്ചിയിലുള്ള ആസ്ഥാനത്ത്, പിഒസില്‍ ഒക്ടോബര്‍ 6-ന് ചെവ്വാഴ്ച സമ്മേളിച്ച
ദേശീയ അല്‍മായ നേതൃസമ്മേളനമാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ നീതിപുലര്‍ത്തണമെന്ന്,
വിശിഷ്യ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ നടപ്പാക്കണമെന്നും
പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഔദാര്യമല്ല, അവകാശമാണെന്നും,
ക്രൈസ്തവ സമുദായത്തിന് സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നത് സമൂഹത്തോടുള്ള അവഗണനയും പക്ഷപാതമാണെന്നും പ്രമേയം പ്രസ്താവിച്ചു.

ന്യൂനപക്ഷമായ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും
ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുവാനും സര്‍ക്കാര്‍ കമ്മിഷനുകള്‍ നിയമിക്കണമെന്നും, ഹജ്ജ് സബ്സിഡിപോലെ തന്നെ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായി ക്രൈസ്തവര്‍ക്കും സബ്സിഡി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെസിബിസി അല‍്മായ കമ്മിഷന്‍റെയും ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍റേയും, കേരള കാത്തലിക്ക് ഫെഡറേഷന്‍റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ദേശീയ അല്മായ നേതൃസമ്മേളനം
പ്രാദേശിക മെത്രാന്‍ സമിതിയുടെ അല്മായ കമ്മീഷന്‍ ചെയര്‍മ്മാനും കോഴിക്കോട് രൂപതാദ്ധ്യക്ഷനുമായ ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ നവംമ്പര്‍ 5-ാം തിയതി തിങ്കളാഴ്ച ഉദ്ഘാടനംചെയ്തു.








All the contents on this site are copyrighted ©.