2012-11-06 16:10:23

കോഡി മാക് കാസ്ലന്‍ഡ് വിസ്മയിപ്പിക്കുന്ന യുവപ്രതിഭ


06 നവംബര്‍ 2012, റോം
സമൂഹത്തിന് ക്രിയാത്മക സംഭാവന നല്‍കുന്ന യുവപ്രതിഭയ്ക്കുള്ള “ജ്യുസപ്പേ ഷ്യാക്ക” (Giuseppe Sciacca) അന്താരാഷ്ട്ര പുരസ്ക്കാരം പതിനൊന്നുവയസ്സുകാരനായ കോഡി മാക് കാസ്ലന്‍ഡിന്. അപൂര്‍വ്വമായ ജനിതക രോഗത്തോടെ പിറന്ന കോഡി ചികിത്സയുടേയും ശസ്ത്രക്രിയകളുടേയും ലോകത്താണ് വളര്‍ന്നത്. ഗുരുതരമായ രോഗബാധയെത്തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ടങ്കിലും കായിക രംഗത്ത് അസാധാരണമായ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കോഡിയുടെ മനസ്സു നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. കൂടാതെ, അംഗവൈകല്യമുള്ളവരെ സഹായിക്കാന്‍വേണ്ടിയുള്ള ധനസമാഹരണ പദ്ധതികളും കോഡി നിറസാന്നിദ്ധ്യമാണ്. ശാരീരവൈകല്യമുള്ള അനേകര്‍ക്ക് പ്രത്യാശ പകരുന്നതാണ് കോഡിയുടെ മാതൃകയെന്ന് പുരസ്ക്കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു. പുരസ്ക്കാരദാന ചടങ്ങ് നവംബര്‍ 10ന് റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നടക്കും.

കോഡിയെക്കുറിച്ചും കോഡി പങ്കെടുക്കുന്ന കായിക മത്സരങ്ങളെക്കുറിച്ചും അംഗവൈകല്യമുള്ളവരെ സഹായിക്കാന്‍ കോഡിയും കൂട്ടുകാരും നടത്തുന്ന ധനസമാഹാരത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ www.teamcody.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.









All the contents on this site are copyrighted ©.