2012-11-06 16:09:52

കര്‍ദിനാള്‍ ഫിലോണി നൈജീരിയ സന്ദര്‍ശിക്കുന്നു


06 നവംബര്‍ 2012, ഒവ്വരി
ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണി നൈജീരിയയില്‍ സന്ദര്‍ശനം നടത്തുന്നു. തെക്കുകിഴക്കന്‍ നൈജീരിയായിലെ ഒവ്വെരി പ്രവിശ്യയില്‍ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് കര്‍ദിനാള്‍ ഫിലോണി നൈജീരിയയിലെത്തിയിരിക്കുന്നത്. ഇമോ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഒവ്വെരിയില്‍ 1912ലാണ് പോര്‍ച്ചുഗീസ് മിഷനറിമാര്‍ സുവിശേഷ സന്ദേശവുമായി കടന്നുചെന്നത്. നവംബര്‍ 6ാം തിയതി ചൊവ്വാഴ്ച ഇമോയിലെത്തിയ കര്‍ദിനാള്‍ ഫിലോണി നവംബര്‍ 11ാം തിയതി ഞായറാഴ്ച വത്തിക്കാനിലേക്കു മടങ്ങും.









All the contents on this site are copyrighted ©.