2012-11-06 16:11:09

അഴിമതിക്കെതിരേ ഇന്തോനേഷ്യന്‍ കത്തോലിക്കരുടെ ബോധവല്‍ക്കരണ പരിപാടി


06 നവംബര്‍ 2012, ജക്കാര്‍ത്ത
അഴിമതിക്കെതിരേ വിപുലമായ ബോധവല്‍ക്കരണ പരിപാടിയുമായി ഇന്തോനേഷ്യയിലെ കത്തോലിക്കര്‍ രംഗത്ത്. ‘ധര്‍മ്മനിഷ്ഠമായ നേതൃത്വ പരിപാടി’ (the ethical leadership programme) എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്തുണയോടെയാണ്. ദേശീയ തലത്തില്‍ അഴിമതിവിരുദ്ധ മനോഭാവം വളര്‍ത്താനും രാജ്യത്തിന്‍റെ ധാര്‍മ്മിക കരുത്ത് വീണ്ടെടുക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷൃമിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി സെമിനാറുകളും ശില്‍പശാലകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
ഫിലിപ്പീന്‍സില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഈശോസഭാ സന്ന്യസ്ത സമൂഹത്തിന്‍റെ നേതൃത്വത്തില്‍ വി.ഇഗ്നേഷ്യസിന്‍റെ ആത്മീയത കേന്ദ്രീകരിച്ചാണ് ഇന്തോനേഷ്യയിലും അഴിമതിക്കെതിരേയുള്ള ബോധവല്‍ക്കരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.









All the contents on this site are copyrighted ©.