2012-11-05 15:54:05

കത്തോലിക്ക അല്‍മായ നേതൃസമ്മേളനം കൊച്ചിയില്‍


05 നവംബര്‍ 2012, കൊച്ചി
കെസിബിസി അല്‍മായ കമ്മീഷന്‍േറയും കേരള കാത്തലിക് ഫെഡറേഷന്റെയും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ കത്തോലിക്ക അല്‍മായ നേതൃസമ്മേളനം നവംബര്‍ ആറിന് കൊച്ചിയില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍േറഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നൂറോളം അല്‍മായപ്രതിനിധികള്‍ പങ്കെടുക്കും. ബത്തേരി രൂപതാ മെത്രാന്‍ ഡോ. ജോസഫ് മാര്‍ തോമസിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് രൂപത മെത്രാനും അല്‍മായ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ രാവിലെ 10.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ കത്തോലിക്ക അല്‍മായര്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികളും ആനുകാലിക സംഭവങ്ങളും സമ്മേളനം വിലയിരുത്തും. കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലെ അപാകങ്ങള്‍, മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട, കേരളത്തിലെ കാര്‍ഷിക മേഖല, കൂടുംകുളം ആണവ നിലയവുമായി ബന്ധപ്പെട്ട മാനുഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വിധേയമാകും. .








All the contents on this site are copyrighted ©.