2012-11-01 19:45:32

മൈക്കിളാഞ്ചലോയുടെ രചനകള്‍
'വചനത്തിന്‍റെ വിശ്വകാവ്യ’മെന്ന്


1 നവംമ്പര്‍ 2012, റോം
മൈക്കിളാഞ്ചലോയുടെ സിസ്റ്റൈന്‍ കപ്പേളയിലുള്ള രചനകള്‍ ‘വചനത്തിന്‍റെ വിശ്വകാവ്യ’മാണെന്ന് ഇറ്റലിയുടെ ദേശീയ ശില്പ-കലാ അക്കാഡമിയിലെ പ്രഫസര്‍, ബ്രീഡാ ഏന്നിസ് പ്രസ്താവിച്ചു. സിസ്റ്റൈന്‍ കപ്പേളയുടെ 500-ാം വാര്‍ഷികവും മൈക്കിളാഞ്ചലോ തന്‍റെ സര്‍ഗ്ഗചേതനയുടെ പാരമ്യം ദൃശ്യവിസ്മൃതിയാക്കി ജൂലിയസ് രണ്ടാമന്‍ പാപ്പായ്ക്കു സമര്‍പ്പിച്ചതിന്‍റെ ചരിത്ര സ്മരണകളെ ആധാരമാക്കി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പ്രഫസര്‍ ഏന്നിസ് ഇപ്രകാരം പ്രസ്താവിച്ചത്.

പ്രഞ്ചത്തിന്‍റെ ആദിയും അന്ത്യവും ദൃശ്യാവിഷ്ക്കാരമാക്കിയിട്ടുള്ള, സൃഷ്ടിയില്‍ ആരംഭിച്ച് അന്ത്യവിധിയില്‍ ചെന്നുനില്ക്കുന്ന മൈക്കിളാഞ്ചലോയുടെ അനശ്വര രചനകള്‍ക്കു മുന്‍പില്‍ മനുഷ്യാസ്തിത്വത്തിന്‍റെ ആഴമായ അര്‍ത്ഥതലങ്ങളിലേയ്ക്ക് പ്രേക്ഷകര്‍ ധ്യാനപൂര്‍വ്വം ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിതരാവുകയോ, അല്ലെങ്കില്‍ നിസ്സാഹയരായി അന്ധാളിച്ചു നല്കുവാനോ ആണ് സാദ്ധ്യതയെന്നും, ഇപ്പോള‍ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഭാഗമായ കപ്പേളയുടെ മേല്‍ത്തട്ടിയെക്കുറിച്ച് പ്രഫസര്‍ ഏന്നിസ് പരാമര്‍ശിച്ചു.

പത്രോസിന്‍റെ പരമാധികരത്തിലേയ്ക്ക് കടന്നു വരുന്ന പാപ്പാമാരുടെ തിരഞ്ഞെടുപ്പു നടക്കുന്ന ചരിത്രവേദിയും വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയാണെന്നും, കോണ്‍ക്ലേവിന്‍റെ മൗനസാക്ഷികളാകുന്നത് മൈക്കിളാഞ്ചലോ എന്ന അനശ്വര പ്രതിഭയുടെ അപൂര്‍വ്വ നിറക്കൂട്ടുകളുമാണെന്നും പ്രഫസര്‍ ഏന്നിസ് അനുസ്മരിച്ചു.








All the contents on this site are copyrighted ©.