2012-10-30 16:21:59

വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും : അന്താരാഷ്ട്ര പഠനശിബിരം


30 ഒക്ടോബര്‍ 2012, റോം
വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ ഉത്ഭവത്തേയും വളര്‍ച്ചയേയും സംബന്ധിച്ച ഒരു അന്താരാഷ്ട്ര പഠനശിബിരം നവംബര്‍ ആറാം തിയതി റോമില്‍ നടക്കും. റോമിലെ ലുംസ (LUMSA) സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഠന ശിബിരത്തില്‍ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി, വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റൊമാനോയുടെ ഡയറക്ടര്‍ ഡോ.ജ്യാന്‍ മരിയ വിയാന്‍, വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മുന്‍അധ്യക്ഷന്‍ ഡോ.നവാറോ വാള്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.