2012-10-30 16:22:58

മനുഷ്യാന്തസ്സ് ആദരിക്കപ്പെടുന്നതിനായി സഭയും രാഷ്ട്രവും സഹകരിച്ചുപ്രവര്‍ത്തിക്കണം: ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി.


30 ഒക്ടോബര്‍ 2012, റോം
മനുഷ്യാന്തസ്സ് ആദരിക്കപ്പെടുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടി സഭയും രാഷ്ട്രവും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മംമ്പേര്‍ത്തി. ക്രൊയേഷ്യയും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന ആഘോഷപരിപാടികളില്‍ ആശംസാ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി. പൊതു നന്‍മ ലക്ഷൃമാക്കിയുള്ള പ്രവര്‍ത്തനവും, ആത്‍മീയവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍ അടിയുറച്ച സാമൂഹ്യജീവിതത്തിന്‍റെ ക്രമത്തിന്‍റെ രൂപീകരണവുമാണ് സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണത്തിന്‍റെ അടിസ്ഥാനമെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ നാലു തവണ ക്രൊയേഷ്യ പേപ്പല്‍ സന്ദര്‍ശനത്തിനു വേദിയായത് പരിശുദ്ധ സിംഹാസനത്തിന് അന്നാടിനോടുള്ള സൗഹൃദത്തിന്‍റെ അടയാളമാണെന്നും ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മംമ്പേര്‍ത്തി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.