2012-10-25 20:25:04

നിയമങ്ങളോടുള്ള നിസങ്കഭാവം
സുവിശേഷവത്ക്കരണ പാതയിലെ പ്രതിബന്ധം


25 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നിയമങ്ങളോടുള്ള നിസങ്കഭാവവും ശത്രുതയുമാണ് സഭാജീവിതം തള്ളിക്കളയുവാനും തളര്‍ത്തുവാനും ഇന്നത്തെ തലമുറയെ പ്രേരിപ്പിക്കുന്നതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പരമോന്നത നീതിന്യായ വകുപ്പിന്‍റെ മേധാവി, കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ പ്രസ്താവിച്ചു.
‘നവസുവിശേഷവത്ക്കരണം വിശ്വാസ പ്രചാരണത്തിന്’ എന്ന പ്രമേയവുമായി വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെ തനിമയാര്‍ന്ന ഈ ആശയം പങ്കുവച്ചത്.

ആധുനിക സമൂഹത്തില്‍ കണ്ടുവരുന്ന പ്രമാണ വൈരുദ്ധ്യം അല്ലെങ്കില്‍ പ്രമാണ വിദ്വേഷമാണ് antinomy, antinomianism രണ്ടാ വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭാ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും കടന്നുകൂടിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബുര്‍ക്കേ ചൂണ്ടിക്കാട്ടി.
അടിസ്ഥാനപരമായും ജീവനുവിരുദ്ധമാകുന്ന ഭ്രൂണഹത്യ, ഗര്‍ഭച്ഛിദ്രം, കാരുണ്യവധം എന്നിവ ധാര്‍മ്മിക മേഖലയില്‍ നിരീക്ഷിക്കുമ്പോള്‍ സഭയുടെ കൗദാശിക ജീവിതത്തിന്‍റെയും ആരാധനക്രമത്തിന്‍റെയും മേഖലകളിലും ക്രമക്കേടുകളും അച്ചടക്കമില്ലായ്മയും കാണുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കേ പ്രസ്താവിച്ചു.

സൂനഹദോസു നവമായ കാഴ്ചപ്പാട് സഭാ നിയമങ്ങളും അച്ചടക്കങ്ങളും ലംഘിക്കുന്നതിനുള്ള സ്വാതന്ത്യമായിട്ട് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും, അതിനെ തുടന്നുണ്ടായിട്ടുള്ള സ്വതന്ത്രചിന്താഗതികള്‍ ധാര്‍മ്മകതയുടെ അതിര്‍വരമ്പുകള്‍ തെറ്റിക്കുവാന്‍ വ്യക്തികളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.