2012-10-23 16:30:11

കത്തോലിക്കാ സഭയും മനുഷ്യാവകാശ സംരക്ഷണവും


23 ഒക്ടോബര്‍ 2012, തിരുച്ചിറപ്പള്ളി

നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സഭയും മനുഷ്യാവകാശവും’ (The Church and Human Rights) എന്ന ഗ്രന്ഥത്തിന്‍റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ.) നീതി സമാധാന വികസന കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ ബിഷപ്പ് യുവാന്‍ അബ്രോസ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ചാണ് പ്രബോധന രേഖയുടെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകാനും അവയുടെ സംരക്ഷണത്തിനും പ്രചാരത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ദൈവജനത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ പ്രസ്തുത പ്രബോധന രേഖയ്ക്ക് സാധിക്കുമെന്ന് ബിഷപ്പ് യുവാന്‍ അബ്രോസ് പ്രസ്താവിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും നീതി സമാധാന കാര്യങ്ങള്‍ക്കും വേണ്ടി നവോന്‍മേഷത്തോട പ്രവര്‍ത്തിക്കാന്‍ ഭാരതീയരായ അനുവാചകര്‍ക്ക് പ്രബോധന രേഖ പ്രചോദനമേകുമെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് മാരിയോ തോസോ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.