2012-10-18 16:46:58

നവസുവിശേഷവത്ക്കരണം –
സഭയുടെ താല്‍ക്കാലിക പദ്ധതിയല്ല


18 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണം സഭയുടെ താല്ക്കാലിക പദ്ധതിയായി കാണരുതെന്ന്, മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ടുകളുടെ സെക്രട്ടറി, കര്‍ദ്ദിനാള്‍ വില്യം വേള്‍ പ്രസ്താവിച്ചു.
വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ അദ്യപകുതി മുഴുമിപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 17-ാം തിയതി സമര്‍പ്പിച്ച സംയുക്ത-റിപ്പോര്‍ട്ടിലാണ്, വാഷിംഗ്ടണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ വേള്‍ ഇപ്രകാരം പ്രസ്താവിച്ചത്.

സഭയുടെ പ്രഥമ ലക്ഷൃം സുവിശേഷപ്രചാരണമായിരിക്കെ, വിശ്വാസ നവീകരണത്തിലൂടെ സഭയ്ക്ക് നവമായൊരു ചൈതന്യവും ഭാവിയും സജ്ജമാക്കുകയെന്നത് താല്ക്കാലിമല്ല, സഭയുടെ മൗലികവും പരമപ്രധാനവുമായ പദ്ധതിയായിരിക്കണമെന്നും കര്‍ദ്ദാനാള്‍ വേള്‍ സിനഡില്‍ അഭിപ്രായപ്പെട്ടു.
ഇത് സഭ പ്രഘോഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും, ജീവിക്കുകയും ചെയ്യേണ്ട ആത്മീയ നവീകരണമാണ് നവസുവിശേഷവത്ക്കരണമെന്നും കര്‍ദ്ദിനാള്‍ വേള്‍ കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.