2012-10-18 17:04:24

അല്‍മായരുടെ സമര്‍പ്പണ ജീവിതം
നവസുവിശേഷവത്ക്കരണ സംവിധാനത്തില്‍


18 ഒക്ടോബര്‍ 2012, വത്തിക്കാന്‍
സുശേഷവത്ക്കരണ പദ്ധതിയില്‍ അല്‍മായ പ്രേഷിതര്‍ സഭയുടെ നവശക്തിയായി മാറണമെന്ന്, ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, മനോജ് സണ്ണി മെത്രാന്മാരുടെ സിനഡ് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് സമൂഹത്തിന്‍റെ മുഖ്യധാരകളിലേയ്ക്ക് സുവിശേഷ സാക്ഷൃമായി അല്‍മായര്‍ ഇറങ്ങിച്ചെന്നാല്‍ നവസുവിശേഷവത്ക്കരണം എവിടെയും യാഥാര്‍ത്ഥ്യമാക്കാമെന്ന്, ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് മനോജ് സണ്ണി വ്യക്തമാക്കി. സുവിശേഷപ്രഘോഷണത്തിനായി അല്മായര്‍ തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന പുതിയ സംവിധാനം സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണമെന്നും മനോജ് സണ്ണി മെത്രാന്മാരുടെ സിനഡ് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.