2012-10-17 19:38:34

സന്ന്യസ്തര്‍ വിശ്വാസപ്രചാരകരെന്ന്
കര്‍ദ്ദിനാള്‍ ടോപ്പോ


17 ഒകോടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കുന്നതിന് സന്ന്യാസ സഭകള്‍ നവമായ പ്രേഷിത ചൈതന്യം ഉള്‍ക്കൊള്ളണമെന്ന് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധി, കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളത്തില്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 16-ന് ചേര്‍ന്ന സിനഡിന്‍റെ പൊതുസ്മ്മേളനത്തിലാണ് റാഞ്ചി അതിരൂപതാദ്ധ്യന്‍ കൂടിയായ കര്‍ദ്ദിനാള്‍ ടോപ്പോ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സഭാ ചരിത്രത്തിലെ ധീരരായ സുവിശേഷപ്രഘോഷകര്‍ സന്ന്യസ്തരായിരുന്നുവെന്നും, ആകയാല്‍ ഇന്ന് സന്ന്യാസസഭകളെ നവീകരിച്ചും ശാക്തീകരിച്ചും നവസുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കാനാവുമെന്നും കര്‍ദ്ദിനാള്‍ ടോപ്പോ അഭിപ്രായപ്പെട്ടു.

മനുഷ്യന്‍റെ ഭൗതിക നേട്ടങ്ങളെ സഹായിക്കുന്ന തരത്തില്‍ ബഹുരാഷ്ട്ര കമ്പനികളെപ്പോലുള്ള സന്ന്യാസ സഭകളുടെ ചില മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാറ്റംവരുത്തി, ശക്തവും ആഴവുമായ വിധത്തില്‍ അവര്‍ സഭയുടെ പ്രബോധനാധികാരത്തിന്‍റെ പ്രായോക്താക്കളും പ്രായോജകരുമാകണമെന്നും കര്‍ദ്ദിനാള്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നവസുവിശേഷവത്ക്കരണം – വിശ്വാസ പ്രചാരണത്തിന് എന്ന പ്രമേയവുമായി ഒക്‍ടോബര്‍ 7-ന് ആരംഭിച്ച മെത്രാന്മാരുടെ സിനഡ്
28-ാം തിയതി സമാപിക്കും.








All the contents on this site are copyrighted ©.