2012-10-17 19:28:54

ദിഗന്തങ്ങളിലെത്തുന്ന
മതപീഡനത്തിന്‍റെ മുറവിളി


17 ഒക്ടോര്‍ 2012, സ്പെയിന്‍
മതപീഡനത്തിന്‍റെ മുറവിളി ഏഷ്യയില്‍ മാത്രമല്ല, ഇതര ഭൂഖണ്ഡങ്ങളിലും മുഴങ്ങുന്നുണ്ടെന്ന് സഭകളുടെ സഹായത്തിനുള്ള പൊന്തിഫിക്കല്‍ സംഘടന Aid to Church in Need Potifical Foundation പ്രസ്താവിച്ചു. ഒക്ടോബര്‍ 16-ാം തിയതി റോമില്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്താക്കുറിപ്പിലാണ് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അധികരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ഭൂഖണ്ഡങ്ങളെയും കേന്ദ്രീകരിച്ച് സംഘടന 2011-ല്‍ ശേഖരിച്ച സ്ഥിതിവിവര കണക്കുകളും പഠനങ്ങളുമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് സംഘടയുടെ വക്താവ് പീറ്റര്‍ റെറ്റിക്ക് വെളിപ്പെടുത്തി.

അടിസ്ഥാന മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ രാഷ്ട്രങ്ങള്‍ കാണിക്കുന്ന അനാസ്ഥയും അലംഭാവവുമാണ് ന്യൂനപക്ഷങ്ങളായ മതങ്ങള്‍ ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെടുന്നതിന്‍റെ കാരണമെന്നും സംഘടനയുടെ വക്താവ് പീറ്റര്‍ റെറ്റിക്ക് ചൂണ്ടിക്കാട്ടി. ഏഷ്യയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ ബാംഗ്ലാദേശ്, ശ്രീലങ്ക, ചൈന, നീപ്പാള്‍, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, കൊറിയ, ഇന്തൊനേഷ്യാ, തായിലാന്‍റ്, മലേഷ്യാ എന്നിവിടങ്ങളില്‍ മതപീഡനത്തിന്‍റെ രോദനം നിലയ്ക്കാതെ കേള്‍ക്കുമ്പോള്‍, അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും വ്യത്യസ്ത ഭാവങ്ങളില്‍ മതപീഡനം നിലനില്ക്കുന്നുണ്ടെന്നും
സഭയുടെ സഹായത്തിനുള്ള ആഗോള സംഘടനയുടെ റിപ്പോര്‍ട്ട് നിരീക്ഷിച്ചു.









All the contents on this site are copyrighted ©.