2012-10-12 11:57:42

ആത്മീയ വസന്തം വരിയിക്കുന്ന വിശ്വാസവത്സരം
ബനഡിക്ട് 16-ാമന്‍ പാപ്പ തിരിതെളിച്ചു


11 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ഒക്ടോബര്‍ 11-ാം തിയതി രാവിലെ 10-മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയാണ് ആഗോളസഭയുടെ വിശ്വാസവത്സരത്തിന് പാപ്പ തിരിതെളിച്ചത്.

സഭയുടെ ‘നിലയ്ക്കാത്ത വിശ്വാസ വസന്ത’മെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലി സ്മരണയിലാണ് ആഗോളസഭ വിശ്വാസവത്സരം കൊണ്ടാടുന്നത്. ‘നവസുവിശേഷവത്ക്കരണം വിശ്വാസ പ്രചരണത്തിന്’ എന്ന പ്രമേയവുമായി ഈ ദിവസങ്ങളില്‍ വത്തിക്കാനില്‍ കൂടിയിരിക്കുന്ന ആഗോളസഭയിലെ മെത്രാന്മാരുടെ സിനഡ് അംഗങ്ങളും വന്‍ വിശ്വാസസമൂഹത്തോടൊപ്പം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയിലും വിശ്വാസവത്സര ഉദ്ഘാടന ചടങ്ങുകളിലും പങ്കുചേര്‍ന്നു.

കൃത്യമായും 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഉദ്ഘോടനംചെയ്യപ്പെട്ട ഒക്ടോബ്ര്‍ 11-നു തന്നെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിശ്വാസവത്സരം ലോകമെമ്പാടും ആചരിച്ചുകൊണ്ട്, നവസുവിശേഷവത്ക്കരണത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക മാത്രമല്ല, മെല്ലെ ദൈവത്തെ മറക്കുന്ന ഇന്നത്തെ ലോകത്ത് ക്രിസ്തുവിനെ പ്രഘോഷിക്കുകയും വിശ്വാസം നവീകരിക്കുകയുമാണ് വിശ്വാസവത്സരത്തിന്‍റെ ലക്ഷൃം.

2012 ആഗസ്റ്റ് 25-ാം തിയതി ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ച Porta Fidei
‘ വിശ്വാസ കവാടം’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെയാണ് ആഗോളസഭയുടെ വിശ്വാസവത്സരം പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന വിശ്വാസവത്സരം, 2013 നവംമ്പര്‍
24-വരെ നീണ്ടനില്ക്കും.








All the contents on this site are copyrighted ©.