2012-10-11 19:48:19

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
സഭാ നൗകയ്ക്ക് ദിശാമാപനി


11 ഒക്ടോബര്‍ 2012, വത്തിക്കാന്‍
‘സഭാ നൗകയ്ക്ക് ദിശാമാപനിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ്സെ’ന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവനയില്‍ വെളിപ്പെടുത്തി. സൂനഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോയ്ക്കു’ നല്കിയ പ്രസ്താവനയിലാണ് പാപ്പ ഇങ്ങനെ സമര്‍ത്ഥിച്ചത്.

സഭയെ ആധുനിക യുഗത്തിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങള്‍ ഗ്രന്ഥശാലയില്‍ സൂക്ഷിക്കേണ്ട രേഖകളല്ലെന്നും, അവ ഇന്നും സഭയുടെയും സഭാജീവിതത്തിന്‍റെയും
എല്ലാ മേഖലകളിലും ദിശാബോധം നല്കുന്ന പ്രബോധനങ്ങളാണെന്നും, 50 വര്‍ഷങ്ങള്‍ക്കു മുന്‍പ്
(11 ഒക്ടോബര്‍ 1962) കൗണ്‍സിലില്‍ പങ്കെടുത്ത പാപ്പ പ്രസ്താവിച്ചു.

ഈ യുഗത്തിന്‍റെ കാറ്റിലും കോളിലും, പ്രശാന്തതയിലും പ്രക്ഷോഭത്തിലും സന്തുലിതമായി അനുയാത്രചെയ്ത് രക്ഷയുടെ തീരങ്ങളില്‍ എത്തിച്ചേരാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങള്‍ സഭയ്ക്ക് എന്നും മാര്‍ഗ്ഗദീപമാണെന്നും പാപ്പാ വ്യക്തമാക്കി. വൈദികനായിരിക്കെ, ബോണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് ദൈവശാസ്ത്ര വിഷയങ്ങളുടെ ഉപദേഷ്ഠാവായി ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഫ്രിംഗ്സ് വത്തിക്കാനിലേയ്ക്കു തന്നെ കൊണ്ടുപോയതെന്നും പാപ്പ പ്രസ്താവനയില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.