2012-10-11 19:53:49

മതസ്വാതന്ത്യം മാനിക്കപ്പെടണം
യൂറോപ്യന്‍ യൂണിയന്‍റെ പിന്‍തുണ


11 ഒക്ടോബര്‍ 2012, ഗ്രീസ്
എവിടെയും മതസ്വാതന്ത്ര്യം മാനിക്കപ്പെടണമെന്ന് യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. ഗ്രീസില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ചേര്‍ന്ന, യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട കത്തോലിക്കാ മെത്രാന്മാരുടെ സംയുക്ത സമ്മേളനമാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
ഗ്രീസ്സിലെ അധിനിവേശ പ്രദേശത്തുള്ള മതസ്വാതന്ത്ര്യത്തിന്‍റെ പ്രതിസന്ധികളെ കണക്കിലെടുത്തുകൊണ്ടാണ് മെത്രാന്മാരുടെ സംഘം ഈ പ്രസ്താവന നടത്തിയതെങ്കിലും, ലോകത്ത് എവിടെയും മതസ്വാതന്ത്ര്യം മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും യൂറോപ്യന്‍ യൂണിയനിലുള്ള മെത്രാന്മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ലോകത്തില്‍ എവിടെ ഉയര്‍ന്നാലും ഉടനടി പ്രതികരിക്കാനും, പ്രതിവിധി കാണുവാനുമുള്ള സംവിധാനം യൂറോപ്യന്‍ യൂണിയന്‍ എത്രയുംവേഗം കൈക്കൊള്ളണമെന്നും, പ്രത്യേക നിവേദനത്തിലൂടെ രാഷ്ട്ര നേതാക്കളോട് മെത്രാന്‍ സംഘം അഭ്യര്‍ത്ഥിച്ചു.
സമിതിയുടെ പ്രസിഡന്‍റും മ്യൂനിക്ക് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റെയ്നാര്‍ഡ് മ്യാക്സ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍, സൈപ്രസ്സിന്‍റെ ഐക്യരാഷ്ട്ര സംഘടനയിലേയ്ക്കു അംബാസിഡര്‍,
ആന്‍ഡ്രൂ മാവ്രോജിനസും സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.