2012-10-10 19:39:22

സാക്ഷൃവും സ്നേഹവും
സുവിശേഷവത്ക്കരണത്തിന്‍റെ
മുഖ്യഘടകങ്ങളെന്ന് പാപ്പ


10 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് പൊതുസമ്മേളനത്തിന്‍റെ രണ്ടാം ദിവസം, ഒക്ടോബര്‍ 8-ാം തിയതി സിനഡു പിതാക്കന്മാര്‍ക്കൊപ്പം ചൊല്ലിയ പ്രഭാതപ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ ഈ ചിന്ത പങ്കുവച്ചത്.

വിശ്വാസപ്രചരണം സഭയുടെ സത്താഭാവമാണെങ്കില്‍ അതില്‍ ജീവിത സാക്ഷൃവും സ്നേഹവും നെടുംതൂണുകളായിരിക്കണമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. വ്യക്തിയെ തീക്ഷ്ണമതിയാക്കുന്ന സ്നേഹാഗ്നിയാണ് വിശ്വാസമെന്നും, അത് അനുദിന ജീവിതത്തില്‍ സ്നേഹമായി പകര്‍ന്നു നല്കേണ്ടതാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. തീനാമ്പിന് അടുത്തെത്തുന്നവര്‍ക്ക് അതിന്‍റെ താപവും പ്രകാശവും ലഭിക്കുമെന്നും, മെല്ലെ ആ നാളം അടുത്തുള്ളവരിലേയ്ക്കും പടര്‍ന്നു പിടിക്കുന്നതുപോലെ, വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതും പ്രചരിപ്പിക്കേണ്ടതുമാണ് എന്ന ചിന്ത പാപ്പ സിനഡ് അംഗങ്ങളുമായി നടത്തിയ പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പങ്കുവച്ചു.

“ഞാന്‍ ഭൂമിയില്‍ തീയിടാനാണ് വന്നത്. അത് ഇനിയും കത്തിജ്വലിക്കേണ്ടിയിരിക്കുന്നു.” (ലൂക്കാ 12, 49).









All the contents on this site are copyrighted ©.