2012-10-09 17:24:00

‘നസ്രായനായ യേശു’ അന്താരാഷ്ട്ര പുസ്തക മേളയില്‍


09 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രചിച്ച ‘നസ്രായനായ യേശു’ എന്ന ഗ്രന്ഥത്തിന്‍റെ മൂന്നാം വാല്യം അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒക്ടോബര്‍ 10 മുതല്‍ 14 വരെ ഫ്രാങ്കഫര്‍ട്ടില്‍ നടക്കുന്ന പുസ്തകമേളയിലാണ് ‘നസ്രായനായ യേശു’വിനെക്കുറിച്ച് പാപ്പ രചിച്ച ഗ്രന്ഥത്രയത്തിന്‍റെ അവസാന ഭാഗം പ്രദര്‍ശിപ്പിക്കുന്നത്.

ക്രിസ്തുവിന്‍റെ ശൈശവ-ബാല്യകാലങ്ങളെക്കുറിച്ചുള്ള തനിമയാര്‍ന്ന ദൈവശാസ്ത്ര ചിന്തകളാണ് അനുവാചകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ ഗ്രന്ഥത്തില്‍ മാര്‍പാപ്പ പങ്കുവയ്ച്ചിരിക്കുന്നത്.
മാതൃഭാഷയായ ജര്‍മ്മനില്‍ പാപ്പ പൂര്‍ത്തിയാക്കിയ രചനയുടെ പകര്‍പ്പവകാശത്തിനായി ലോകമെമ്പാടും നിന്നുള്ള പ്രസാധകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 32 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ക്ക് ഗ്രന്ഥത്തിന്‍റെ 20 പരിഭാഷകളുടെ പകര്‍പ്പവകാശം കൈമാറ്റം ചെയ്തുകഴിഞ്ഞു. ‘നസ്രായനായ യേശു’വിന്‍റെ ഇറ്റാലിയന്‍ പതിപ്പ് ക്രിസ്തുമസ്സോടെ പുറത്തിറങ്ങുമെന്ന്, റോമിലെ റിസ്സോളി പ്രസ്സ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.