2012-10-09 17:23:48

മാര്‍പാപ്പയുടെ പൊതുദര്‍ശന പ്രഭാഷണം ഇനി മുതല്‍ അറബി ഭാഷയിലും


09 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മാര്‍പാപ്പയുടെ പ്രതിവാര പൊതുക്കൂടിക്കാഴ്ച്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇനി മുതല്‍ അറബിഭാഷയിലും നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. ബുധനാഴ്ചകളില്‍ പതിവുള്ള പൊതുദര്‍ശനത്തില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള മുഖ്യപ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ യൂറോപ്യന്‍ ഭാഷകളില്‍ മാര്‍പാപ്പ നല്‍കുന്നത് പതിവാണ്. ഒക്ടോബര്‍ 10ാം തിയതി ബുധനാഴ്ച മുതല്‍ ഒരു പരിഭാഷകന്‍ മാര്‍പാപ്പയുടെ സന്ദേശം അറബിഭാഷയിലും നല്‍കുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ലെംബാര്‍ദി വ്യക്തമാക്കി.
ലെബനോണിലേക്ക് പാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റേയും മധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള സിനഡുസമ്മേളനത്തിന്‍റെ സിനഡാനന്തര പ്രബോധനരേഖയുടെ പ്രകാശനത്തിന്‍റേയും തുടര്‍ച്ചയായി മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരോട് പാപ്പായുടെ സ്നേഹവും പിന്തുണയും പ്രകടമാക്കുന്ന ഈ നടപടി, മധ്യപൂര്‍വ്വദേശത്തെ സമാധാന ശ്രമങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന‍ും പ്രയത്നിക്കാനും എല്ലാവര്‍ക്കും കടമയുണ്ടെന്ന് അനുസ്മരിപ്പിക്കുന്നതാണെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.









All the contents on this site are copyrighted ©.