2012-10-05 15:46:50

യുവജനങ്ങള്‍ക്ക് പ്രചോദനമേകിയ പേപ്പല്‍ സന്ദേശം


05 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മാര്‍പാപ്പ യുവജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമെന്ന് ലൊറെത്തോയിലെ പ്രിലേറ്റ് ആര്‍ച്ചുബിഷപ്പ് ജൊവാന്നി തൊനൂച്ചി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒക്ടോബര്‍ നാലാം തിയതി വ്യാഴാഴ്ച ലൊറെത്തോയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ പ്രഭാഷണം, ഉദാരതയോടെ ദൈവത്തോടു പ്രത്യുത്തരിക്കാനും, സമ്പൂര്‍ണ്ണവും നിരന്തരവുമായ സമ്മതം നല്‍കാനും യുവജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് തൊനൂച്ചി അഭിപ്രായപ്പെട്ടു. യുവജനങ്ങളെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണതെന്നും അദ്ദേഹം വ്യക്തമാക്കി.
“മറിയത്തെപ്പോലെ ദൈവഹിതത്തിനു സ്വയം സമര്‍പ്പിക്കാന്‍ നാം തയ്യാറാണോ എന്നു നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വാസസ്ഥലമായി നമ്മുടെ ജീവിതം സമര്‍പ്പിക്കാന്‍ നാം തയ്യാറാണോ? അതോ, ദൈവ സാന്നിദ്ധ്യം നമ്മുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുമെന്ന് നാം ഭയപ്പെടുന്നുണ്ടോ?” എന്നീ ചോദ്യങ്ങള്‍ മാര്‍പാപ്പ ലൊരെത്തോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അങ്കണത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ ഉന്നയിച്ചിരുന്നു.








All the contents on this site are copyrighted ©.