2012-10-05 15:47:09

കെ.സി.ബി.സി വിശ്വാസവര്‍ഷ പഠന സഹായി പ്രസിദ്ധീകരിച്ചു


05 ഒക്ടോബര്‍ 2012, കൊച്ചി
വിശ്വാസവര്‍ഷാചരണത്തിനു വേണ്ടി കേരള കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി (കെ.സി.ബി.സി) തയ്യാറാക്കിയ “ഞാന്‍ വിശ്വസിക്കുന്നു” എന്ന പാഠപുസ്തകം പ്രസിദ്ധീകരിച്ചു. കെ.സി.ബി.സി പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പുസ്തകം പ്രകാശനം ചെയ്തത്.
നാലുഭാഗങ്ങളുള്ള വിശ്വാസവര്‍ഷ പാഠപുസ്തകത്തിന്റെ ആദ്യഭാഗം കത്തോലിക്കാ വിശ്വാസപ്രമാണത്തിലെ പന്ത്രണ്ട് വകുപ്പുകളെക്കുറിച്ചുള്ള വിശദമായ പ്രതിപാദനമാണ്. രണ്ടാം ഭാഗത്ത് കേരളസഭയില്‍ ഇപ്പോള്‍ നിലവിലുള്ള വിശ്വാസവ്യതിചലനങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. മൂന്നാം ഭാഗത്ത് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനെക്കുറിച്ചും സൂന്നഹദോസ് പ്രമാണരേഖകളെക്കുറിച്ചും നാലാം ഭാഗത്ത് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെക്കുറിച്ചും യുവജന മതബോധന ഗ്രന്ഥത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.








All the contents on this site are copyrighted ©.