2012-10-03 19:27:36

കൗണ്‍സിലിന്‍റെ ദര്‍ശനങ്ങള്‍
ചരിത്ര പഠനത്തിലൂടെ യഥാര്‍ത്ഥ്യമാക്കും


3 ഒക്ടോബര്‍ 2012, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ച് സൂക്ഷ്മപഠനം നടത്തുമെന്ന്, ചരിത്ര പഠനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മറ്റിയുടെ പ്രസിഡന്‍റ്, ഫാദര്‍ ബെര്‍നാര്‍ഡ് അര്‍ദൂരാ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചു പഠിക്കുവാന്‍ ഒക്ടോബര്‍ 3-ാം തിയതി ബുധനാഴ്ച റോമില്‍ ആരംഭിച്ച അന്തര്‍ദേശിയ കോണ്‍ഗ്രസ്സിനെക്കുറിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫാദര്‍ അര്‍ദൂരാ ഇപ്രകാരം പ്രസ്താവിച്ചത്.

സഭാ ജീവിതത്തെയും ചരിത്രത്തെയും കഴിഞ്ഞ അരനൂറ്റാണ്ടു കാലം ആഴമായി സ്വാധീനിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ച് ഇനിയും സൂക്ഷ്മനീരീക്ഷണവും പഠനവും നടത്തുകയാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് വത്തിക്കാന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ‘ചരിത്രം ജീവിതത്തിന്‍റെ ഗുരുനാഥനാ’ണെന്ന പ്രമാണം മനസ്സിലാക്കി, സൂനഹദോസിലെ സഭാപിതാക്കന്മാരുടെയും ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും പ്രബന്ധങ്ങളും അവതരണങ്ങളും മൂലരൂപത്തിലുള്ളത് ഈ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ ഗ്രന്ഥരക്ഷാലയത്തില്‍നിന്നും, archives-ല്‍നിന്നും കണ്ടെത്തി സൂക്ഷ്മപഠനം നടത്തുമെന്നും ഫാദര്‍ അര്‍ദൂരാ വര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഒക്ട‍ോബര്‍ 3-ന് ആരംഭിക്കുന്ന ചരിത്ര സമ്മേളനം 5-വരെ നീണ്ടുനലിക്കും.








All the contents on this site are copyrighted ©.