2012-10-03 19:19:34

ക്രിസ്തുവുമായുള്ള വ്യഗതകൂടിക്കാഴ്ചയുടെ
നവീകരണമാണ് നവസുവിശേഷവത്ക്കരണം


3 ഒക്ടോബര്‍ 2012, ജെര്‍മ്മനി
ക്രിസ്തുവും സഭയുമായുള്ള കൂടിക്കാഴ്ചയുടെ നവീകരണമാണ് നവസുവിശേഷവത്ക്കരണമെന്ന്, ആര്‍ച്ചുബിഷപ്പ് റെയ്നോ ഫിസിക്കേല്ലാ പ്രസ്താവിച്ചു. വിശ്വാസവത്സരത്തിന് ഒരുക്കമായി ഒക്ടോബര്‍ 1-ന് ജെര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗ് രൂപത സംഘടിപ്പിച്ച പരിപാടിയിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ചത്. അസ്തിത്വവാദിയായ ജര്‍മ്മന്‍ താത്വികന്‍ നീഷേ ആക്ഷേപിച്ചു പറഞ്ഞതുപോലെ, ‘നമ്മുടെ ദേവാലയങ്ങള്‍ ദൈവത്തിന്‍റെ ശവകൂടീരങ്ങള്‍’ ആകാന്‍ അനുവദിക്കരുതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ സംഗമത്തെ അനുസ്മരിപ്പിച്ചു.

ഇന്നിന്‍റെ സാമൂഹ്യ പ്രതിസന്ധി പ്രധാനമായും ഈശ്വര വിശ്വാസത്തെ സംബന്ധിക്കുന്നതാണെന്നും, അതുകൊണ്ടാണ് പൊതുവേ, സഭയോട് സാംഗത്യവും നിസംഗഭാവവും ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്‍റെ ഉള്‍ക്കാമ്പു മനസ്സിലാക്കിയില്ലെങ്കില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യതയെന്നും, ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ മനസ്സിലാക്കിക്കൊണ്ടും ആ കൂട്ടായ്മ ബലപ്പെടുത്തിക്കൊണ്ടുമാണ് വിശ്വാസനവീകരണവും നവസുവിശേഷവത്ക്കരണവും യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.