2012-09-27 19:12:34

ആഗോളവത്കൃതമാകുന്ന ലോകത്ത്
സാഹോദര്യത്തിന്‍റെ മനോഭാവം അനിവാര്യം


27 സെപ്റ്റംമ്പര്‍ 2012, റോം
മനുഷ്യകുലം ഒരു കുടുംബമെന്ന കാഴ്ചപ്പാടിലേ സമൂഹത്തിലെ വിവേചനവും ഭിന്നതയും മറികടക്കാനാവൂ എന്ന് പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേലിയോ പ്രസ്താവിച്ചു. റോമില്‍ സമ്മേളിച്ചിരിക്കുന്ന യൂറോപ്പിലെ ഫിലിപ്പിനോ കുടിയേറ്റക്കുരുടെ സംഗമത്തിന് സെപ്റ്റംമ്പര്‍ 27-ാം തിയതി വ്യാഴാഴ്ച നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ വേലിയോ ഇപ്രകാരം പ്രസ്താവിച്ചത്.

കുടിയേറ്റക്കാര്‍ എല്ലാ വിധത്തിലുമുള്ള പാര്‍ശ്വവത്ക്കരണത്തിനും വിവേചനത്തിനും അടിമകളാകുമെന്ന അപച്ഛങ്ക ഉണ്ടെങ്കിലും, ആഗോളവത്കൃതമാകുന്നത ലോകത്ത് വിശ്വസാഹോദര്യത്തിന്‍റെ മനോഭാവത്തോടെ കുടിയേറ്റക്കാരും തദ്ദേശവാസികളും ഒരുപോലെ ഐക്യത്തിലും സ്നേഹത്തിലും ജീവിക്കാന്‍ പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ വേലിയോ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ജനതകളുടെയും സംസ്ക്കാരങ്ങളുടെയും നന്മയ്ക്കായി നിലകൊള്ളുന്ന ഭൗമിക രാജ്യങ്ങള്‍ നിത്യതയില്‍ നാം നേടേണ്ട അവിഭക്തമായ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മുന്നാസ്വാദനമായിരിക്കട്ടെയെന്നും കര്‍ദ്ദിനാള്‍ വേലിയോ തന്‍റെ പ്രഭാഷണത്തില്‍ ആശംസിച്ചു.









All the contents on this site are copyrighted ©.