2012-09-26 18:50:20

ഔഷധങ്ങളുടെ വിപണനത്തില്‍
ധാര്‍മ്മിത പാലിക്കണം


26 സെപ്റ്റംമ്പര്‍ 2012, പാരിസ്
ഔഷധങ്ങളുടെ വിപണനം ധാര്‍മ്മിതയുള്ളതായിരിക്കണമെന്ന്,
ആരോഗ്യ പരിപാലകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഷോണ്‍ മാരി മുപെന്‍റാവു പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 25-ന് പാരീസില്‍ സമ്മേളിച്ച കത്തോലിക്കരായ ഔഷധ വ്യാപാരികളുടെയും വിദഗ്ദ്ധരുടെയും സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മുപ്പന്‍റാവു ഇപ്രകാരം പ്രസ്താവിച്ചത്. ആഗോളവ്യാപകമായി വളര്‍ന്നുവരുന്ന വന്‍ ഔഷധ വിപണന ശ്രൃംഖലയില്‍
ഔഷധ കമ്പനികളുടെ ഉടമകളും വ്യാപാരികളും മരുന്നുകളുടെ ധാര്‍മ്മികതയുള്ള വിപണനവും ഉപയോഗവും സമൂഹത്തില്‍ പരിപോഷിപ്പിച്ചുകൊണ്ട് ആധുനിക ഔഷധ വിപണനത്തിന്‍റെ പുതിയ മാനം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് മുപെന്‍റാവു സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഔഷധങ്ങളുടെ വിപണന മേഖലയില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ മനോഭാവം പുലര്‍ത്തിക്കൊണ്ടും, സാമ്പത്തിക താല്പര്യങ്ങള്‍ക്ക് അതീതമായി ധാര്‍മ്മിക വെല്ലുവിളികളെ നേരിട്ടുകൊണ്ടും ഔഷധവ്യാപാരികള്‍ ജീവന്‍റെയും നന്മയുടെയും പ്രായോക്താക്കളാകണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കത്തോലിക്കാ ഫാര്‍മസിസ്റ്റുകളെ വത്തിക്കാന്‍റെ പ്രതിനിധി ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.