2012-09-25 15:42:16

ലൊറേത്തോ വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍


25 സെപ്തംബര്‍ 2012, ലൊറേത്തോ
ലൊരെത്തോയിലെ തിരുകുടുംബ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ നടത്തിയ സന്ദര്‍ശനത്തിന്‍റെ അനുസ്മരണത്തിനായി ഒരു പ്രദര്‍ശനം ഒരുക്കുന്നു.
വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ തീര്‍ത്ഥാടനത്തിന്‍റെ അന്‍പതാം വാര്‍ഷികത്തില്‍ ലൊറെത്തോയിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും, “ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ലൊറെത്തോ, അസ്സീസി തീര്‍ത്ഥാടനം” എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം 2013 ജനുവരി 27 വരെ നീണ്ടു നില്‍ക്കും.
1962 ഒക്ടോബര്‍ 2ന് വത്തിക്കാന്‍റെ മുഖപത്രമായ ഒസ്സെര്‍വാത്തോരെ റോമാനോയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഒക്ടോബര്‍ 4ന് ലൊരെത്തോ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു മുന്നോടിയായിട്ടാണ്, വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4ന്, മാര്‍പാപ്പ ലൊരെത്തോയിലെ തിരുകുടുംബ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി സൂന്നഹദോസ് പരിശുദ്ധ കന്യാമറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിച്ചത്. മടക്കയാത്രയില്‍ സെറാഫിക്കോ പട്ടണം സന്ദര്‍ശിച്ച് സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും ദൂതനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ മാധ്യസ്ഥവും മാര്‍പാപ്പ തേടിയിരുന്നു. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പയുടെ ആ യാത്ര ചരിത്രപ്രധാനമായ ഒരു സംഭവമായിരുന്നു. 1857ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പയ്ക്കു ശേഷം റോമിനു വെളിയില്‍ ഒരു മാര്‍പാപ്പ നടത്തിയ പ്രഥമ ഇടയ സന്ദര്‍ശനമായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ അന്നു നടത്തിയ ട്രെയിന്‍ യാത്ര. ട്രെയിന്‍ കടന്നുപോയ ഓരോ സ്റ്റേഷനിലും ജനങ്ങളില്‍ നിന്ന് ആവോശ്വോജ്ജലമായ സ്വീകരണമാണ് പാപ്പയ്ക്കു ലഭിച്ചത്.

വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍ ലൊറേത്തോയിലെത്തുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒക്ടോബര്‍ 7ന് ആരംഭിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്‍റെ 13ാം പൊതുസമ്മേളനവും വിശ്വാസവത്സരവും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിക്കും








All the contents on this site are copyrighted ©.