2012-09-25 15:41:45

ഏഷ്യന്‍ മെത്രാന്‍മാരുടെ സംയുക്ത സമിതി റൂബി ജൂബിലി നിറവില്‍


25 സെപ്തംബര്‍ 2012, ബാങ്കോക്ക്
ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍മാരുടെ സംയുക്ത സമിതി (എഫ്.എ.ബി.സി) റൂബി ജൂബിലി നിറവില്‍. ജൂബിലി ആഘോഷ പരിപാടികള്‍ 10ാം എഫ്.എ.ബി.സി. സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ നടക്കുമെന്ന് സമിതി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2012 നവംബര്‍ 19 മുതല്‍ 25വരെ വിയറ്റനാമിലാണ് സമ്മേളനം നടക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലെ 19 ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ സംയുക്ത സമിതിയാണ് എഫ്.എ.ബി.സി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു ശേഷം, 1968ല്‍ മനിലായില്‍ സമ്മേളിച്ച ഏഷ്യന്‍ മെത്രാന്‍മാരാണ് ഏഷ്യയിലെ മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള ഒരു സംയുക്ത സമിതി എന്ന ആശയം മുന്നോട്ടു വച്ചത്. 1972ല്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ സമിതി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. നാലുവര്‍ഷത്തിലൊരിക്കലാണ് സമിതിയുടെ സമ്പൂര്‍ണ്ണസമ്മേളനം നടത്തുന്നത്.








All the contents on this site are copyrighted ©.