2012-09-24 16:23:31

മതമൈത്രിയുടെ പ്രേഷിതന്‍ ഫാ.ബോസ്സി നിര്യാതനായി


24 സെപ്തംബര്‍ 2012, മനില
ഫിലിപ്പീന്‍സില്‍ ക്രൈസ്തവ – ഇസ്ലാം മതമൈത്രിയുടെ പാലം തീര്‍ത്ത പി.ഐ.എം.ഇ. മിഷനറി, ഫാ. ജാന്‍കാ൪ലോ ബോസ്സി(62) നിര്യാതനായി. സെപ്തംബര്‍ 23ാം തിയതി ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് അന്ത്യം സംഭവിച്ചത്. ഇറ്റലിക്കാരനായ ഫാ.ബോസ്സി ഫിലിപ്പീന്‍സില്‍ സേവനമനുഷ്ഠിക്കവേ 2007 ല്‍ ഒരു മുസ്ലീം മത തീവ്രവാദ സംഘടനയിലെ (MILF Moro Islamic Liberation Front) ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയതോടെ അദേഹം ആഗോള വിശ്വാസ സമൂഹത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിത്തി൪ന്നിരുന്നു. 40 ദിവസത്തെ തടവില്‍ നിന്ന് മോചിതനായതിനു ശേഷം ഫാ.ബോസ്സി ഇറ്റലിയിലേയ്ക്ക് മടങ്ങിയെങ്കിലും 2008 ല്‍ ഫിലിപ്പൈന്‍സിലേയ്ക്ക് തിരിച്ചു പോയി പ്രേഷിത പ്രവര്‍ത്തനം തുടരുകയായിരുന്നു. 32 വര്‍ഷക്കാലം അദ്ദേഹം ഫിലിപ്പൈന്‍സില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി.








All the contents on this site are copyrighted ©.