നൈജീരിയായില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ വീണ്ടും ബോബാംക്രമണം
24 സെപ്തംബര്‍ 2012, അബൂജ ഉത്തര നൈജീരിയായില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന
കാര്‍ബോംബാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 23ാം തിയതി ഞായറാഴ്ച രാവിലെ ബൗച്ചിയിലെ
സെന്‍റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിനു നേരെയാണ് ആക്രമണം നടന്നത്. ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ
ഒരു സ്ത്രീയും കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തുവുമായെത്തിയ
കാര്‍ ദേവാലയ കവാടത്തില്‍ വച്ച് സുരക്ഷാഭടന്‍ തടയാന്‍ ശ്രമിക്കുമ്പോഴാണ് സ്ഫോടനം നടന്നത്.
നൈജീരിയായില്‍ ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്ലാം തീവ്രവാദ
സംഘടന ബൊക്കോ ഹറാമാണ് ആക്രമത്തിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.