2012-09-24 16:23:21

കെ.സി.ബി.സി അഖില കേരള നാടക മേള


24 സെപ്തംബര്‍ 2012, കൊച്ചി
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി) മാധ്യമ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 25-ാമത് അഖില കേരള പ്രൊഫഷണല്‍ നാടകമേള പാലാരിവട്ടം പി.ഒ.സി.യില്‍ ആരംഭിച്ചു. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ നാടകാസ്വാദകര്‍ക്കു സാധിക്കണമെന്ന് നാടക മേള ഉത്ഘാടനം ചെയ്ത കെ.സി.ബി.സി മാധ്യമ കമ്മീഷന്‍റെ ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ പ്രസ്താവിച്ചു. സമൂഹത്തിനു നന്മ പ്രദാനം ചെയ്യുന്ന നാടകങ്ങള്‍ മലയാള നാടകവേദിക്കു സമ്മാനിക്കാന്‍ കെ.സി.ബി.സി നാടക മേള നിമിത്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 23ന് ആരംഭിച്ച നാടക മേള ഒക്ടോബര്‍ 4ന് സമാപിക്കും. കേരളത്തിലെ പ്രശസ്ത നാടക സമിതികള്‍ സമര്‍പ്പിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 നാടകങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

All the contents on this site are copyrighted ©.