2012-09-19 19:25:50

വിശ്വാസവത്സരം ആഘോഷവേദിയല്ല
നവീകരണ കാലമെന്ന്


19 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
വിശ്വാസവത്സരം ആഘോഷമല്ല, ഉത്തരവാദിത്വത്തോടെ ജീവിക്കേണ്ട ദൈവിക ദാനമാണെന്ന് അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സാറ്റിസ്ലാവുസ് റയില്‍ക്കോ അഭിപ്രായപ്പെട്ടു. ബനഡിക്ട് 16-ാമന്‍ പാപ്പാ പ്രഖ്യാപിച്ചതനുസ്സരിച്ച് ഒക്ടോബര്‍ 11-ന് ആഗോളസഭയില്‍ ആരംഭിക്കുവാന്‍ പോകുന്ന ‘വിശ്വാസവത്സര’ത്തെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

വിശ്വാസവത്സരത്തെ മത്സരങ്ങളുടെയും കലാപരിപാടികളുടെയും വേദിയാക്കി മാറ്റാതെ നവീകരണത്തിന്‍റെയും രൂപീകരണത്തിന്‍റെയും കാലമായി കാണണമെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഉദ്ബോധിപ്പിച്ചു. നിശ്ചയദാര്‍ഢ്യവും ആധാര മൂല്യങ്ങളുമില്ലാത്ത ഇന്നത്തെ സമൂഹത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും ആഴവും പക്വവുമായ വിശ്വാസ ചൈതന്യമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയായിരിക്കണം ഈ വര്‍ഷത്തിന്‍റെ പ്രധാന ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ അഭ്യര്‍ത്ഥിച്ചു. തന്‍റേതായ ലോകത്തും ഭൗതിക വസ്തുക്കളിലും മാത്രം മനുഷ്യന്‍ മുഴുകിയിരിക്കുമ്പോള്‍ ദൈവം ജീവിതത്തില്‍നിന്നും തിരോധാനംചെയ്യുകയും, അവന്‍ ദൈവത്തോട് നിര്‍വികാരനും നിസങ്കനുമായിത്തീരുമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.