2012-09-19 19:17:18

മതവികാരങ്ങളെ വ്രണപ്പെടുത്തിയ സിനിമ
തെറ്റെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


19 സെപ്റ്റംമ്പര്‍ 2012, മുമ്പൈ
മതവികാരങ്ങളെ വ്രണപ്പെടുത്തിയ ഇസ്ലാമിന്‍റെ നിഷ്ക്കളങ്കത, (Innocence of Muslims) എന്ന അമേരിക്കന്‍ സിനിമ, ഗൗരവകരമായ തെറ്റാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

ലോക വ്യാപകമായി പ്രതിഷേധവും പ്രശ്നങ്ങളും ഉയര്‍ത്തിയ പ്രവാചകന്‍ മൊഹമ്മദിന് എതിരായ ഹ്രസ്വചലച്ചിത്രത്തെക്കുറിച്ചും, തുടര്‍ന്നുള്ള പ്രശ്നങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്. മാധ്യമ സ്വാതന്ത്യത്തിന്‍റെ ദുരുപയോഗമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയ ‘ഇസ്ലാമിന്‍റെ നിഷ്ക്കളങ്കത’യെന്ന സിനിമയെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കുറ്റപ്പെടുത്തി.

സെപ്റ്റംമ്പര്‍ 11-ന്‍റെ ഭീകരസ്മരണ ഉണര്‍ത്തിയ ലിബിയായിലെ അമേരിക്കന്‍ എംമ്പസി ആക്രമണത്തിനും ആഗോലതലത്തില്‍ മുസ്ലീങ്ങളുടെ പ്രതിഷേധത്തിനും ആക്രമങ്ങള്‍ക്കും കാരണമാക്കിയ ഹ്രസ്വചച്ചിത്രത്തെ സംവേദന സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമെന്ന് കര്‍ദ്ദിനാള്‍ അപലപിച്ചു. സമാധാന പരമായ സംവാദത്തിലൂടെ ഇന്തൃയിലും ഇതര രാജ്യങ്ങളിലും മുസ്ലിം സഹോദരങ്ങളോട് ഏവരും രമ്യതപ്പെടണമെന്നും, സംവാദവും സഹിഷ്ണുതയും സൗഹാര്‍ദ്ദവും പരസ്പരധാരണയും ഇസ്ലാമിനെന്നപോലെ, ക്രൈസ്തവര്‍ക്കും, ഹൈന്ദവര്‍ക്കും എപ്പോഴും ഉണ്ടാവണമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തിലൂടെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.