2012-09-18 16:23:21

‘അലെതെയ്യ’: നവസുവിശേഷവല്‍ക്കരണത്തിന്‍റെ നൂതന ശൃംഖല


18 സെപ്തംബര്‍ 2012, വത്തിക്കാന്‍
‘അലെതെയ്യ’ (aleteia.org)എന്ന പുതിയ കത്തോലിക്കാ സോഷ്യല്‍ നെറ്റ് വര്‍ക്ക് സെപ്തംബര്‍ 20ാം തിയതി വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും. സത്യാന്വേഷികള്‍ക്ക്, വിശ്വാസത്തേയും ജീവിതത്തേയും സമൂഹത്തെയും കുറിച്ചുള്ള ചിന്തകളും സംശയങ്ങളും പങ്കുവയ്ക്കാനുള്ള വേദിയാണ് ‘അലെതെയ്യ’. ലോകമെമ്പാടും നിന്നുള്ള ആയിരത്തോളം കത്തോലിക്കാ മാധ്യമങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് നെറ്റ് വര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ‘അലെതെയ്യ’ പുറത്തിറത്തിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ രക്ഷാധികാരത്തില്‍ മാധ്യമങ്ങളിലൂടെ സുവിശേഷവല്‍ക്കരണം നടത്തുന്ന ഫെം (FEM) ഫൗണ്ടേഷനാണ് ഈ പുതിയ സംരംഭത്തിനു നേതൃത്വം നല്‍കുന്നത്.








All the contents on this site are copyrighted ©.