2012-09-18 16:31:19

'വിജാതീയരുടെ അങ്കണം' സ്വീഡനില്‍


18 സെപ്തംബര്‍ 2012, റോം
ഈശ്വര വിശ്വാസമില്ലാത്തവരോട് ക്രിയാത്മക സംവാദം നടത്തുന്നതിനായി സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ “വിജാതീയരുടെ അങ്കണം” എന്ന സംവാദ പരിപാടി സ്വീഡനില്‍ നടന്നു. ലൂഥറന്‍ ചിന്താധാരയുടെ ശക്തമായ സ്വാധീനമുള്ള സ്വീഡനിലെ സ്റ്റോക്ഹോമിലാണ് സെപ്തംബര്‍ 13, 14 തിയതികളില്‍ സമ്മേളനം നടന്നത്. നിരവധി സാമൂഹ്യ മതനേതാക്കളും, കലാകാരന്‍മാരും, പണ്ഡിതരും, ചിന്തകരും, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ദ്വിദിന സംവാദത്തില്‍ പങ്കെടുത്തു. മതനിരപേക്ഷത വര്‍ദ്ധിച്ചുവരുന്ന രാജ്യങ്ങളിലൊന്നാണ് സ്വീഡനെങ്കിലും വളരെ തുറന്ന മനോഭാവത്തോടെയാണ് സ്വീഡനിലെ ശാസ്ത്ര, സാംസ്ക്കാരിക, വൈജ്ഞാനിക സമൂഹം സമ്മേളത്തില്‍ പങ്കെടുത്തതെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസി വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.








All the contents on this site are copyrighted ©.