2012-09-18 16:27:29

യൂറോപ്യന്‍ പൈതൃക ദിനാചരണത്തില്‍ പരിശുദ്ധ സിംഹാസനം പങ്കെടുക്കുന്നു


18 സെപ്തംബര്‍ 2012, വത്തിക്കാന്‍
യൂറോപ്യന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘യൂറോപ്യന്‍ പൈതൃക ദിനാചരണത്തില്‍’ ഇക്കൊല്ലവും പരിശുദ്ധ സിംഹാസനം പങ്കെടുക്കും. സെപ്തംബര്‍ 18ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പരിശുദ്ധ സിംഹാസനം ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ 50 രാഷ്ട്രങ്ങള്‍ സംയുക്തമായി ആചരിക്കുന്ന യൂറോപ്യന്‍ പൈതൃക ദിനം സെപ്തംബര്‍ 30ാം തിയതി ഞായറാഴ്ചയാണ്. ‘വിശ്വാസത്തിന്‍റെ പ്രതിബിംബങ്ങള്‍ യൂറോപ്യന്‍ പൈതൃകത്തില്‍’ എന്നതാണ് ഇക്കൊലത്തെ മുഖ്യ പ്രമേയം. സെപ്തംബര്‍ 30ാം തിയതി വത്തിക്കാന്‍ മ്യൂസിയത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.









All the contents on this site are copyrighted ©.