2012-09-18 16:10:54

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ഫാ.പന്തപ്ലാംതൊട്ടിയിലും സിനഡ് അംഗങ്ങള്‍


18 സെപ്തംബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെത്രാന്‍മാരുടെ സിനഡിന്‍റെ 13ാം സാധാരണ പൊതുസമ്മേളനത്തിലേക്ക് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ പേരുവിവരം സെപ്തംബര്‍ 18ാം തിയതി ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു. ലോകമെമ്പാടും നിന്നുള്ള 12 കര്‍ദിനാള്‍മാരേയും 12 മെത്രാപ്പോലീത്താമാരേയും 8 മെത്രാന്‍മാരേയും 4 വൈദികരേയുമാണ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്തത്. ഇന്ത്യയില്‍ നിന്നും ദേശീയ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ (സി.ബി.സി.ഐ) അദ്ധ്യക്ഷനും ഏഷ്യന്‍ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, അമലോത്ഭവ മാതാവിന്‍റെ കര്‍മലീത്താ സഭയുടെ (Carmelites of Mary Immaculate- C.M.I) പ്രയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ എന്നിവരെയാണ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
സി.എം.ഐ
‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രചരണത്തിന്’ എന്നതാണ് ഒക്ടോബര്‍ 7 മുതല്‍ 28വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളനത്തിന്‍റെ മുഖ്യചിന്താവിഷയം.








All the contents on this site are copyrighted ©.