2012-09-18 16:23:31

‘വത്തീലീക്സ്’ : വിചാരണ സെപ്തംബര്‍ 29ന്


18 സെപ്തംബര്‍ 2012, വത്തിക്കാന്‍
‘വത്തീലീക്സ്’ കേസിന്‍റെ വിചാരണ സെപ്തംബര്‍ 29 ന് ആരംഭിക്കും. വത്തിക്കാനിലെ രഹസ്യ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതികളായ മാര്‍പാപ്പയുടെ മുന്‍ പരിചാര പ്രമുഖന്‍ പൗലോ ഗബ്രിയേല്‍, വത്തിക്കാനിലെ കംപ്യൂട്ടര്‍ വിദഗ്ദന്‍ കൗദിയോ ഷ്യര്‍പ്പെല്ലെത്തി എന്നിവരുടെ വിചാരണയുടെ ആദ്യ ഘട്ടം സെപ്തംബര്‍ 29ാം തിയതി ശനിയാഴ്ച രാവിലെ 9.30ന് തുടങ്ങുമെന്ന്
വത്തിക്കാന്‍ ട്രൈബ്യൂണലിന്‍റെ അധ്യക്ഷന്‍ ജ്യുസപ്പേ ദെല്ല തോറെ സെപ്തംബര്‍ 17ാം തിയതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു. വിചാരണയ്ക്ക് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
All the contents on this site are copyrighted ©.