2012-09-17 16:19:39

“മധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ സഭ” മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്ക് വഴികാട്ടിയെന്ന് ആര്‍ച്ചുബിഷപ്പ് ലഹാം


17 സെപ്തംബര്‍ 2012, ബെയ്റൂട്ട്
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലെബനോണില്‍ പ്രകാശനം ചെയ്ത “മധ്യപൂര്‍വ്വദേശത്ത് കത്തോലിക്കാ സഭ” (Ecclesia in Medio Oriente) എന്ന അപ്പസ്തോലിക പ്രബോധനം മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്ക് മികച്ച വഴികാട്ടിയാണെന്ന്, ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസിന്‍റെ ജോര്‍ദാനിലെ പാത്രിയാര്‍ക്കീസ് വികാരി, ആര്‍ച്ചുബിഷപ്പ് മറോണ്‍ ലഹാം. മാര്‍പാപ്പയില്‍ നിന്ന് അപ്പസ്തോലിക പ്രബോധനമേറ്റുവാങ്ങാന്‍ ലെബനോണിലെത്തിയ അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.
“മധ്യപൂര്‍വ്വദേശത്ത് കത്തോലിക്കാ സഭ” എന്ന സിനഡാന്തര അപ്പസ്തോലിക പ്രബോധനം, വിശുദ്ധ ഗ്രന്ഥത്താല്‍ പ്രചോദിതമായ അജപാലന നിര്‍ദേശങ്ങളാല്‍ സമ്പന്നമാണ്. മധ്യപൂര്‍വദേശത്തെ തദ്ദേശീയരായ കത്തോലിക്കര്‍ക്ക് തങ്ങളുടെ കത്തോലിക്കാ അസ്തിത്വത്തെയും വിശ്വാസ ജീവിതത്തേയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ പ്രബോധന രേഖ സഹായിക്കും. സങ്കീര്‍ണ്ണമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തങ്ങളുടെ വിശ്വാസ പ്രകാരം ജീവിക്കാനും യഥാര്‍ത്ഥ സുവിശേഷ സാക്ഷികളായിരിക്കാനും അപ്പസ്തോലിക പ്രബോധനം അവര്‍ക്ക് ഉത്തമ മാര്‍ഗദര്‍ശനം നല്‍കും. അപ്പസ്തോലിക പ്രബോധനത്തിലൂടെ സഭൈക്യത്തെ സംബന്ധിച്ച് മാര്‍പാപ്പ നല്‍കുന്ന നിര്‍ദേശങ്ങളും സുപ്രധാനമാണെന്ന് ആര്‍ച്ചുബിഷപ്പ് ലഹാം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.